ചങ്ങനാശേരി: കുറിച്ചി കൊല്ലം പറമ്പില്‍ കെ.സി.അലക്സാണ്ടര്‍(62)ടെ വീട്ടിലാണ്് ഇന്നലെ രാവിലെ 9 മണിയോടുകൂടി ചങ്ങനാശേരി എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. എഴുനൂറ് ലിറ്ററോളം വ്യാജമദ്യവും അലക്സാണ്ടറെയും കസ്റ്റഡിയിലെടുത്തു. രാവിലെ 8.30 യോടുകൂടി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ വ്യാജ മദ്യവുമായി അലക്സാണ്ടറെ പിടികൂടുന്നത്.
വീട്ടില്‍ നിന്നും വ്യാജമദ്യം കൊണ്ടുപോയ വഴിയിലാണ് പിടിയിലാകുന്നത്. എക്സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയ അലക്സാണ്ടറെ എക്സൈസ് സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറോട് കടലയാണെന്നാണ് അലക്സാണ്ടര്‍ പറഞ്ഞിരുന്നതെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. പിടികൂടിയപ്പോഴാണ് വ്യാജമദ്യമാണെന്നാണ് ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞത്. മദ്യദുരന്തം ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി അഡീഷണല്‍ എക്സൈഡ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതനുസരിച്ചാണ് വാഹന പരിശോധന കര്‍ശനമാക്കിയത്.
ഓട്ടോറിക്ഷാക്കാരനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് അലക്സാണ്ടറുടെ വീട് റെയ്ഡ് ചെയ്തത്. വീടിന്റെ രണ്ടാം നിലയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വ്യാജമദ്യം റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുകയായിരുന്നു. രണ്ടു വര്‍ഷമായി ഇയാള്‍ ഈ തൊഴില്‍ ചെയ്തുവരികയായിരുന്നു. മദ്യത്തില്‍ മയക്കുഗുളിക പൊടിച്ചു ചേര്‍ത്തായിരുന്നു വില്പനയെന്ന് നാട്ടുകാര്‍ പറഞ്ഞു. പിടിച്ചെടുത്ത വ്യാജമദ്യത്തിന് രണ്ടരലക്ഷം രൂപയോളം വിലവരുന്നതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക്കുമാര് പറഞ്ഞു.
ഇയാളില്‍ നിന്നും ഇനിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യം ഉല്പാദിപ്പിക്കുകയും വില്‍ക്കുന്നതായും എക്സൈസ് സംഘത്തിന് നേരത്തെ സൂചന ലഭിച്ചിട്ടുണ്ടായിരുന്നു.
പ്രതിയെ ചങ്ങനാശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു പൊന്‍കുന്നം സബ്ജയിലിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: