ചേര്‍ത്തല: ബ്രാഹ്മണസമൂഹ മഠത്തിന്റെ സ്ഥലം കൈയേറി നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് സ്ഥാപിച്ച ഹിന്ദു ഐക്യവേദിയുടെ കൊടികള്‍ മോഷണം പോകുന്നതായി പരാതി. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് വടക്ക് വശത്തുള്ള ബ്രാഹ്മണ സമൂഹമഠത്തിന്റെ ഓഫീസിലേക്കും ഹാളിലേക്കും, മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള വഴിതടഞ്ഞു നഗരസഭ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഹിന്ദു ഐക്യവേദി നഗരസഭയ്ക്കെതിരെ ഫ്ളക്സുകളും കൊടികളും സ്ഥാപിച്ചത്. ഈ കൊടികള്‍ മോഷണം പോകുന്നതായി ഹിന്ദു ഐക്യ വേദി താലൂക്ക് സെക്രട്ടറി ആര്. രാജന്പ്രഭുവാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. ബ്രാഹ്മണ സമൂഹമഠത്തോടുള്ള നഗരസഭയുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹികളായ ശ്രീകുമാര്‍, ആര്. രുദ്രന്, വി.ആര്.എം. ബാബു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: