അമ്പലപ്പുഴ: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ആര്‍സി ബുക്ക് നഷ്ടമായി. ടെസ്റ്റ് നടത്താനാവാതെ വാഹനം കട്ടപ്പുറത്തായി. കണ്‍സ്യൂമര്‍ ഫെഡിന്റെ മൊബൈല്‍ ത്രിവേണിക്കായി ഉപയോഗിക്കുന്ന കെഎല്‍ ഏഴ്- ബിക്യു 4689 എന്ന വാഹനത്തിന്റെ ആര്‍സി ബുക്കാണ് കാണാതായത്.
നിത്യോപയോഗ സാധനങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കാനായാണ് കഴിഞ്ഞ സര്‍ക്കാര്‍ മൊബൈല്‍ ത്രിവേണി എന്ന ആശയത്തിന് രൂപം നല്‍കിയത്. ഇതിനായാണ് കണ്‍സ്യൂമര്‍ഫെഡ് വാഹനം വാങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസിലാണ് വാഹന സംബന്ധമായ രേഖകള്‍ സൂക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 13ന് വാഹനം ടെസ്റ്റ് നടത്തേണ്ട ദിവസമായിരുന്നു. ഇതിനായി പതിനായിരങ്ങള്‍ ചെലവഴിച്ച് വാഹനത്തിന്റെ അറ്റകുറ്റ പണികളും നടത്തി.
ഇതിനുശേഷം വാഹനം ടെസ്റ്റിന് കൊണ്ടുപോകാനായി ആര്‍സി ബുക്ക് ആവശ്യപ്പെട്ടപ്പോഴാണ് ഇത് ഹെഡ് ഓഫീസില്‍ നിന്നും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ വാഹനം റോഡിലിറക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ വീട്ടുമുറ്റത്ത് എത്തിച്ചിരുന്ന ഈ പദ്ധതി വാഹനം ഇല്ലാതായതോടെ നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: