ആലപ്പുഴ: വിഷു കഴിഞ്ഞിട്ടും കയര്‍ത്തൊഴിലാളികളില്‍ പലര്‍ക്കും പെന്ഷന് കിട്ടിയില്ല. വിഷുവിനുമുമ്പ് പെന്ഷന് വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പെന്ഷന് വിതരണച്ചുമതല ഏല്‍പ്പിച്ചിരുന്ന സ്വകാര്യ ബാങ്കിലുണ്ടായ സാങ്കേതികത്തകരാറാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ടില്‍ പെന്ഷന് എത്തിയില്ലെന്ന പരാതിയുമായി നൂറുകണക്കിന് ആളുകളാണ് ക്ഷേമനിധി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
ഇവരോട് ഉടന്‍ അക്കൗണ്ടില്‍ പണമെത്തുമെന്ന് പറഞ്ഞുവിടുകയാണ് അധികൃതര്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണമെത്തിയിട്ടില്ല. ക്ഷേമനിധി ഓഫീസിന്റെ അക്കൗണ്ട് നേരത്തെ ആലപ്പുഴയിലെ എസ്ബിടി പ്രധാന ശാഖ വഴിയാണ് നടത്തിയിരുന്നത്. കുറച്ചുകാലമായി ഒരു സ്വകാര്യ ബാങ്കിലും അക്കൗണ്ട് എടുത്തു. പിന്നീട് ഇടപാടുകള്‍ ഈ ബാങ്ക് വഴിയാക്കിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് ക്ഷേമനിധി ബോര്‍ഡിലെ ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.മണിയോര്‍ഡര്‍ മുഖേന അയയ്ക്കുന്ന പെന്ഷന് കൃത്യമായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: