കുമരകം: കുമരകം മുത്തന്റെനട ക്ഷേത്രത്തിലെ മോഷണം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സമാന കേസുകളില്‍ പ്രതികളായവരും തദ്ദേശവാസികളും അന്യ സംസ്ഥാന തൊഴിലാളികളും പോലീസ് നിരീക്ഷണത്തിലാണ്. ഈ സംഭവത്തിന് ദുരൂഹതയേറുന്നത് മുത്തന്റെനട മഹാക്ഷേത്രത്തില്നിന്നും നഷ്ടപ്പെട്ടത് വലിയ വിലയില്ലാത്ത പഞ്ചലോഹം പൂശിയ ആറാട്ടു വിഗ്രഹമായിരുന്നു.
ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി കെ.എം. ആന്റോ, ഈസ്റ്റ്-വെസ്റ്റ് സിഐമാരായ എ.ജെ. തോമസ്, സക്കറിയാ മാത്യു, കുമരകം എസ്ഐ സുരേഷ് കുമാര്‍, ഗ്രേഡ് എസ്ഐമാരായ മനോഹരന്, സാബു എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനായുള്ള അന്വേഷണം പുരോഗമണിക്കുന്നത്. അന്വേഷണത്തില്‍ ഫിംഗര്‍പ്രിന്റ് വിദഗ്ധരായ ജോണ്‍സി ജോസ്, ശ്രീജ എസ്. നായര്‍, പോലീസ് നായ്ക്കളുമായി കെ.വി. പ്രേംജി, അനില്‍കുമാര്‍, സ്മിജിത്ത് വാസവന് എന്നിവരും എത്തിയിരുന്നു. പോലീസ് അന്വേഷണം ഊര്ജ്ജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തദ്ദേശവാസികള്‍ക്ക് ദുരൂഹതയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: