ഒട്ടാവ : ഭാരതത്തിന് അടുത്ത അഞ്ചുവര്‍ഷത്തെക്ക് യുറേനിയം നല്‍കുന്ന കരാറില്‍ കാനഡ ഒപ്പുവച്ചു . ഈ വര്‍ഷം തന്നെ യുറേനിയം വിതരണം ആരംഭിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാനഡ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് തീരുമാനമുണ്ടായത്. മുന്നൂറ്റിയന്‍പത് ദശലക്ഷം ഡോളറിന്റെ കരാര്‍ ഭാരതവും കാനഡയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു .
ഭാരതത്തിന്റെ വികസനമുന്നേറ്റങ്ങളില്‍ പിന്തുണ നല്‍കാനുള്ള കഴിവ് കാനഡയ്‌ക്കുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കനേഡിയന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയ്‌ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കാനഡയും ഭാരതവും തമ്മില്‍ പ്രകൃത്യാ തന്നെ സുഹൃദ് രാഷ്‌ട്രങ്ങളാണെന്നും ചൂണ്ടിക്കാട്ടി
ആണവ പരീക്ഷണത്തിന്റെ പേരില്‍ ഭാരതത്തിനേര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചു കൊണ്ടാണ് കാനഡ കരാറില്‍ ഒപ്പുവച്ചത് . കഴിഞ്ഞ 42 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്
















