കെയ്‌റോ: വടക്കന്‍ ഈജിപ്തിലെ കഫര്‍ ഇല്‍ ഷെയ്‌ക്ക് സ്‌റ്റേഡിയത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനിക വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സൈനിക അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടനത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കാദമിയിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ സ്‌റ്റേഡിയത്തിനു മുന്‍പില്‍ ബസ് കാത്തുനില്‍ക്കവേയായിരുന്നു സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
















