ന്യൂദല്‍ഹി:ജെയ്പ്പൂര്‍ ദല്‍ഹി എയറിന്ത്യാവിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റും കോപൈലറ്റും തമ്മില്‍ തര്‍ക്കം, തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കോപൈലറ്റ് പൈലറ്റിനെ മര്‍ദ്ദിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം.
ടേക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കുറിച്ചെടുക്കാന്‍ പൈലറ്റ് കോപൈലറ്റിനോട് ആവശ്യപ്പെട്ടതാണ് പ്രശ്നകാരണം. ഇത് തര്‍ക്കത്തിലെത്തി, കോെൈപലറ്റ് പൈലറ്റിനെ തല്ലുകയും ചെയ്തു. മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളയാളാണ് കോപൈലറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: