വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്താഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സാമ്പത്തിക വര്‍ഷാവസാന ദിവസം 150 രൂപയുടെ ആധാര്‍ ഇന്‍സെന്റീവ് വിതരണത്തില്‍ പഞ്ചായത്ത് കമ്മറ്റി പക്ഷപാതിത്വം കാട്ടിയെന്ന് ആരോപിച്ചാണ് ആഫീസ് ഉപരോധിച്ചത്. കേന്ദ്രസര്‍ക്കാര്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കായി മാസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചതാണ് ആധാര്‍ ഇന്‍സെന്റീവ്. വാകത്താനത്ത് യഥാസമയം തുക വിതരണം നടത്താതെ വര്ഷാവസാനദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അര്‍ഹരായ നൂറുകണക്കിനാളുകളാണ് ഇന്നലെ രാവിലെ മുതല്‍ പഞ്ചായത്താഫീസിലെത്തിയത്. ഇതില്‍ മെമ്പര്‍മാര്‍ക്ക് താത്പര്യമുള്ള മുപ്പതുപേര്‍ക്ക് രഹസ്യമായി ടോക്കണ്‍ കൊടുത്തു. ഇവര്‍ക്കുമാത്രമാണ് തുക വിതരണമുള്ളൂവെന്നും ബാക്കിയുള്ളവര്‍ക്ക് നല്കാന് തുകയില്ലെന്നുമുള്ള ന്യായമാണ് അധികൃതര്‍ നല്‍കിയത്. വിവരമറിഞ്ഞ് എത്തിയ ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രനാഥിന്റെയും സെക്രട്ടറി രാജേഷ് വാകത്താനത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്താഫീസില്‍ ബഹുജന ഉപരോധം സൃഷ്ടിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കളും പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്ലാവര്ക്കും തുക വിതരണം ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു. ഉപരോധത്തിന് ബിജെപി നേതാക്കളായ പി.വി. പ്രദീപ്, സെക്രട്ടറി ശ്യാംകുമാര്‍, സതീശന് ഓണക്കാട്ട്, സി. രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: