കുറവിലങ്ങാട്: എംസി റോഡില്‍ കുര്യനാടിനും, കുറവിലങ്ങാടിനും ഇടയിലുളള വളവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കോതമംഗലത്തുനിന്ന് അടൂര്ക്കുപോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, കോട്ടയത്തുനിന്ന് തൃശൂര്‍ക്ക് പോകുകയായിരുന്ന ബസും തമ്മിലായിരുന്ന അപകടം. പരിക്കേറ്റവരെ കുറവിലങ്ങാട്ടെയും, തെളളകത്തെയും സ്വകാര്യആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കോതമംഗലം -അടൂര്‍ ബസിന്റെ ഡ്രൈവര്‍ വണ്ണപ്പുറം കാളികാര് വീട്ടില്‍ ഷെറീഫ് (37), കണ്ടക്ടര്‍ സന്തോഷ് (35), കോട്ടയം- തൃശൂര്‍ ബസിന്റെ കണ്ടക്ടര്‍ ഇരിങ്ങാലകുട പുതുക്കാട്ടില്‍ രതീഷ് കുമാര്‍ (32), തെളളകം സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്ററര് ആഷ്ലി (38), അതിരമ്പുഴ പളളിപ്പറമ്പില്‍ ലീലാമ്മ (55), വഴിത്തല വടക്കേടത്തുവീട്ടില്‍ ആഗസ്തി (58), പെരുമ്പാവൂര്‍ പറമ്പികുടിലില് സി.ആര്. ഷിജു (25), തൃശൂര്‍ വടക്കാഞ്ചേരി പുലിക്കല്‍ വീട്ടില്‍ നിഷാ (22), ചാലക്കുടി പോട്ട മരതകപറമ്പില് രഞ്ജു (30), നിലമ്പൂര്‍ കല്ലംങ്ങാട്ട് പരമ്പില് ഷാജി (44), വേദന്വാലി സ്വദേശി ബേബിച്ചന് (52), തൃശൂര്‍ കളരിക്കല്‍ അനഘ (23) തിരുവാമ്പാടി കര്‍മ്മലീത്ത സഭാംഗം സിസ്റ്റര്‍ ശാന്തി (62), രാജാക്കാട് നല്ലകണ്ടത്തില്‍ വിജയന് (44), മുത്തോലപുരം പാലയ്ക്കല്പുത്തന്പുര ലിസി സണ്ണി (39), മകള്‍ ആലീസ് മരിയ സണ്ണി (13) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
നിസാരപരിക്കേറ്റവരെ പ്രഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചതായി ആശുപത്രി അധികൃതരും കുറവിലങ്ങാട് പോലീസും അറിയിച്ചു. സംഭവത്തെതുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: