മെല്‍ബണ്‍: ഇക്കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരീസ് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന് ഐപിഎല്‍ എട്ടാം എഡിഷനിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. കാല്‍മുട്ടിലേറ്റ പരിക്കാണ് സ്റ്റാര്‍ക്കിന് തിരിച്ചടിയായത്. സ്റ്റാര്‍ക്കിന് മൂന്നാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ഓസ്ട്രേലിയന്‍ ടീം ഫിസിയോ അലക്സ് ക്യുന്റോറിയോസ് അറിയിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ ചേര്‍ന്ന സ്റ്റാര്‍ക്ക് 14 വിക്കറ്റുകളെടുത്തിരുന്നു. ഈ മാസം എട്ടിനാണ് ഐപിഎല്‍2015 ന് തുടക്കമാകുക. ഈ മാസം 11 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: