തുറവൂര്‍: പള്ളിത്തോട് തീരത്ത് വീണ്ടും കടുത്ത കുടിവെള്ള ക്ഷാമം. ജനം ദുരുതത്തില്‍. തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളുടെ തീരഗ്രാമങ്ങളിലാണ് ഒരാഴ്ചയായി ജപ്പാന് ശുദ്ധജലം ലഭിക്കാത്തത്. തുറവൂര്‍ പഞ്ചാത്ത് ഒന്നാം വാര്‍ഡിന്റെ പരിധിയില്‍വരുന്ന ചെറിയശേരി നടപ്പാത, ചാവടി- പുന്നയ്ക്കല്‍ റോഡ്, വാലയില്‍ പൊഴിച്ചാല്‍ റോഡ്, അംബേദ്കര്‍ കോളനി, 17-ാം വാര്‍ഡിന്റെ പരിധിയില്‍വരുന്ന വടക്കേക്കാട് കോളനി, പനയ്ക്കല്ത്തറ റോഡ്, ഗുരുമന്ദിരം പ്രദേശം, അറയ്ക്കല്പറമ്പ് റോഡ്, ഇണ്ടംതുരുത്ത് റോഡ് എന്നിവിടങ്ങളില്‍ പൈപ്പുലൈനുകളിലൂടെ വെള്ളം ലഭിക്കുന്നില്ല. കുത്തിയതോട് പഞ്ചായത്ത് 16-ാം വാര്‍ഡിന്റെ പരിധിയില്‍വരുന്ന പള്ളിത്തോട് റോഡ്മുക്കുമുതല് വടക്കോട്ടും ഒന്നാം വാര്‍ഡിന്റെ പരിധിയില്‍വരുന്ന കണ്ണാട്ടുകുളം തോടുമുതല്‍ വടക്കോട്ടുള്ള പ്രദേശത്തും വെള്ളം ലഭിക്കുന്നില്ല.
ഇതിന് ബദല്‍ സംവിധാനമായി പഞ്ചായത്തുകളും റവന്യൂ വകുപ്പും ചേര്‍ന്ന് വണ്ടികളില്‍ വെള്ളമെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വെള്ളം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സ്ഥലങ്ങള്‍ പോലുമുണ്ടത്രെ. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളമില്ലാതെ ജനം നെട്ടോട്ടത്തിലാണ്. വെള്ളം വിതരണത്തില്‍ അപാകതയുണ്ടോയെന്നു പരിശോധിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: