ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതൃത്വം തന്നോട് നെറികേട് കാട്ടുകയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ബിജെപിയുടെ അംഗത്വം സ്വീകരിച്ച ചെങ്ങന്നൂര്‍ നഗരസഭയിലെ സ്വതന്ത്ര അംഗവും മുന്‍ ചെയര്‍പേഴ്സണുമായ ശ്രീദേവി ബാലകൃഷ്ണന് പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അവര്‍. 18 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയും, 15 വര്‍ഷമായി നഗരസഭ കൗണ്‍സിലറായും, രണ്ടരവര്‍ഷം ചെയര്‍പേഴ്സണായും. പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് താന്‍ രാജിവെച്ചത്. നിലവില്‍ വന്‍ അഴിമതിയാണ് നഗരസഭയില്‍ നടക്കുന്നത്. വൈസ്ചെയര്‍മാന്റെ വാര്‍ഡുകളില്‍ ഉള്‍പ്പടെ ഭരണാനുമതിയോ, സാങ്കേതിക അനുമതിയോ ലഭിക്കാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: