തുറവൂര്‍: പമ്പാ പാതയിലെ മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ സ്ഥലമെടപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാക്കേക്കടവില്‍ സന്ദര്‍ശനം നടത്തി. പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലവും വീടും വ്യാപാര സ്ഥാപനങ്ങളും വിട്ടുനല്‍കുന്നവരെ നേരില്‍ കാണുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും വേണ്ടിയാണ് കളക്ടര്‍ എത്തിയത്.
സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് മുന്‍പ് ചേര്‍ത്തല താലൂക്ക് ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിനുശേഷം ഓരോരുത്തര്‍ക്കും നഷ്ടപ്പെടുന്ന വീടിന്റെയും സ്ഥലത്തിന്റെയും വ്യാപാര സ്ഥാപനങ്ങളുടെയും കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: