ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചു. ഏപ്രില്‍ 16നു പരീക്ഷാഫലം പുറത്തുവരും. ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി 2,15,904 ഉത്തരക്കടലാസുകളാണു മൂല്യനിര്‍ണയത്തിനായി ഇതുവരെ എത്തിയിരിക്കുന്നത്.
74 ചീഫ് എക്സാമിനര്‍മാരുടെ നേതൃത്വത്തില്‍ 806 അസി. ചീഫ് എക്സാമിനര്‍മാരെയും മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ഗണിതത്തിന്റെ ഉത്തരക്കടലാസുകളാണു മൂല്യനിര്‍ണയം നടത്തുക. മലയാളം പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍ 1,35,799 ഉത്തരക്കടലാസുകളുണ്ട്. 40 ചീഫ് എക്സാമിനര്‍മാരും 380 അസി. ചീഫ് എക്സാമിനര്‍മാരും ഇവിടെ മൂല്യനിര്‍ണയം നിയന്ത്രിക്കും.
ഇംഗ്ലീഷ് വിഷയത്തിന്റെ 43,800 ഉത്തരക്കടലാസുകളാണു മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ മൂല്യനിര്‍ണയം നടത്തുന്നത്. ഇവിടെ 21 ചീഫ് എക്സാമിനര്‍മാരും 225 അസി. ചീഫ് എക്സാമിനര്‍മാരും മേല്‍നോട്ടം വഹിക്കും. ജില്ലയ്ക്കു പുറത്തുള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് ഇവിടെ മൂല്യനിര്‍ണയം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: