നെടുമുടി: നായര്‍സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷിക ആഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. നടന് നെടുമുടി വേണു മുഖ്യാതിഥിയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച കെ. രാജശേഖരന് നായര്‍ക്ക് യാത്രയയപ്പും നല്കി. മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ് എന്‍ഡോവ്മെന്റ് സ്വീകരിച്ചു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി. രത്നമ്മ പ്രതിഭകളെ ആദരിച്ചു.
ഡോ. നെടുമുടി ഹരികുമാര്‍, കെ.ബി. ജയകുമാര്‍, കെ. രാജശേഖരന്‍നായര്‍, ബിനു വി.ചന്ദ്രന്, എം.പി.പി. പണിക്കര്‍, എം. ജയചന്ദ്രന്, വി.എന്‍. രാമചന്ദ്രന്, പ്രിന്‍സിപ്പല്‍ ബി. ഷൈലജ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ. കെ. ഗോപകുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര് ജി. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: