മുഹമ്മ: ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ രണ്ടുവയസുകാരി സുമനസുകളുടെ സഹായം തേടുന്നു. കായിപ്പുറം ചാലുവെളി ഷാജിയുടേയും ജിജിയുടേയും മകള്‍ അശ്വതിയാണ് ശസ്ത്ര ക്രിയയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്. ജന്മനാ ശ്വാസംമുട്ടല്‍ നേരിടുന്ന അശ്വതിയുടെ ചികിത്സ ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയിലാണ്. ഏപ്രില്‍ അഞ്ചിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്.
രണ്ടര ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് എങ്ങനെ പണം കണ്ടെത്താന്‍ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ് അശ്വതിയുടെ കുടുംബം. കൂലിപ്പണിക്കാരനായ ഷാജിക്ക് മകളുടെ ചികില്‍സാ ചെലവിലുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ആഴ്ചയില്‍ ഒരിക്കല്‍ കോട്ടയം ഇഎസ്ഐയില്‍ ചികിത്സയ്ക്കായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിന് 600 രൂപയോളം ചിലവാകും. ഇതിനുപോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. മുഹമ്മ എസ്ബിറ്റിയില്‍ അശ്വതിയുടെ അമ്മ ജിജിയുടെ പേരിലുള്ള അക്കൗണ്ട് നമ്പര്‍: 67305576378. ഐഎഫ്എസ് സിഎസ്ബിടിആര് 0000299.
പ്രതികരിക്കാൻ ഇവിടെ എഴുതുക: