മുഹമ്മ: അനധികൃതമായി സൂക്ഷിച്ച 3,000 കിലോ സ്ഫോടക വസ്തുക്കള്‍ മാരാരിക്കുളം പോലീസ് പിടികൂടി. കഞ്ഞിക്കുഴി പോളക്കാടന്‍ ജങഷനില്‍ കാര്‍ത്തികയില്‍ സുരേന്ദ്രന്റെ (54) വീട്ടിലും ഗോഡൗണിലുമായാണ് പോലീസ് പരിശോധന നടത്തിയത്. ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിറച്ചതും നിറക്കാത്തതുമായ കരിമരുന്ന്, ഗണ്‍പൗഡറുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
500 കിലോ കരിമരുന്ന് മാത്രം വില്‍പ്പന നടത്താനുള്ള ലൈസന്‍സാണ് സുരേന്ദ്രനുള്ളത്. എന്നാല്‍ അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, എസ്ഐമാരായ ഇഗ്നേഷ്യസ്, രാമചന്ദ്രന്, സിപിഒമാരായ രാജേഷ്, നൗഷാദ്, അബില്‍, ശ്രീകുമാര്‍, ജെയിംസ്, മധു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: