ന്യൂദല്‍ഹി: ആംആദ്മിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ യോഗേന്ദ്ര യാദവിനെ പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് യോഗേന്ദ്ര യാദവ്. യാദവിനൊപ്പം പ്രശാന്ത് ഭൂഷണെയും, ആനന്ദ് കുമാറിനെയും വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കേജ്രിവാള് പക്ഷക്കാരായ 20 അംഗ പുതിയ പാനല്‍ മെമ്പര്‍മാരുടെ ലിസ്റ്റും പാര്‍ട്ടി പുറത്തു വിട്ടു.
അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി പുറത്താക്കലിന്റെ പടിയിലെത്തി നില്ക്കുന്ന സ്ഥാപകനേതാക്കള്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അനുയായികളുടെ യോഗം വിളിച്ചു ശക്തി പ്രകടിപ്പിക്കാനൊരുങ്ങുകയാണ്.
പാര്‍ട്ടിയിലും പുറത്തും തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗമാണ് അംബേദ്കര്‍ ജയന്തിദിനമായ ഏപ്രില്‍ 14നു വിളിച്ചു ചേര്‍ക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: