അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 25,36,00,000 രൂപയുടെ ബജറ്റ് ധനകാര്യ സ്റ്റാ. കമ്മറ്റി ചെയര്മാന് കരുമാടി മുരളി അവതരിപ്പിച്ചു. സേവന ഉത്പാദന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഐഎവൈ പദ്ധതി പ്രകാരം 228 വീടുകള്‍ നിര്‍മ്മിക്കാന്‍ 5.62 കോടിയും, പ്ലാസ്റ്റിക് മാലിന്യമുക്ത അമ്പലപ്പുഴ പദ്ധതിക്ക് തുടക്കം കുറിച്ച് 136 അങ്കണവാടികളിലെ 1,700 കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലും സ്റ്റീല്‍ പാത്രവും വിതരണം ചെയ്യാന്‍ 5,05,195 രൂപയും, ഗ്രന്ഥശാലകള്‍ക്കായി ആറര ലക്ഷം രൂപയും, സായാഹ്ന കോടതിക്ക് ഏഴു ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിക്കായി 16.69 കോടിയും അനുവദിച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്സിഡിക്ക് ആറു ലക്ഷം, വനിതാ ഗ്രൂപ്പുകള്‍ക്ക് പശു വളര്‍ത്താന്‍ 19.50 ലക്ഷം, ആടു വളര്‍ത്തലിന് 31.20 ലക്ഷം, മത്സ്യ മേഖലയ്ക്ക് പന്ത്രണ്ടു ലക്ഷം തുടങ്ങിയവയാണ് അനുവദിച്ചിട്ടുള്ളത്. പ്രസിഡന്റ് ബി. സുലേഖ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: