മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിനും ഉത്പാദന മേഖലയ്ക്കും ബജറ്റില്‍ മുന്‍ഗണന. 13,41,23,352 രൂപ വരവും 12,43,95,700 രൂപ ചെലവും 97,27,652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.ടി. ചെമ്പകക്കുട്ടി അവതരിപ്പിച്ചു. മത്സ്യ-കാര്‍ഷിക-കയര്‍ മേഖലയില്‍ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ബജറ്റില്‍ തുക വകകൊള്ളിച്ചു. കയര്‍ മേഖലയുടെ വികസനത്തിന് ചകിരി ലഭ്യമാക്കും. മത്സ്യതൊഴിലാളികള്‍ക്ക് വലയും അനുബന്ധ ഉപകരണവും നല്‍കും. പ്രസിഡന്റ് എന്‍.എസ്. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: