ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരുടെ തൊഴില്‍സമയം ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ ക്രമീകരിച്ച് ലേബര്‍കമ്മീഷണര്‍ ഉത്തരവായി. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴിലുടമകളും കോണ്ട്രാക്ടര്മാരും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: