ആലപ്പുഴ: ഇരുമ്പുവടിക്ക് തലക്ക് അടിയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും പുന്നപ്ര തെക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡ് പിഎസ് വെളിയില്‍ സുനില്‍കുമാറിന്റെ മകനുമായ വിനായകി (18)നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് ഒന്നോടെ അറവുകാട് ഭാഗത്തായിരുന്നു സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ക്ലാസില്‍ നിന്നും പുറത്തിറങ്ങിയ വിനായകിനെ പുന്നപ്ര ആനക്കണ്ടം നിവാസികളായ എട്ടോളം പേര് തടഞ്ഞുവെച്ച് ഇരുമ്പ് പൈപ്പിന് തലക്കു അടിക്കുകയായിരുന്നു. പുന്നപ്ര എസ്ഐ: സാം മോഹനന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: