പട്ന: പാട്നയില്‍ ബഹാദുര്പൂരിലെ പാര്‍പ്പിട സമുച്ചയത്തില്‍നിന്ന് തീവ്രതയേറിയ രണ്ട് ബോംബുകള്‍ കണ്ടെത്തി. ബോധ്ഗയയിലും പട്നയിലും മുന്‍പ് നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ചവയ്ക്ക് സമാനമായ ബോംബുകളാണ് കണ്ടെത്തിയത്.
ബോംബുകള്‍ നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു. പാര്‍പ്പിട സമുച്ചയത്തില്‍ തിങ്കളാഴ്ച രാത്രി നടന്ന സ്ഫോടനത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് കരുതുന്നു. സ്ഫോടനത്തിന് പിന്നാലെ നാലുപേര്‍ രക്ഷപെട്ടുവെന്നാണ് സൂചന. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: