കാക്കനാട്: ജില്ലയില്‍ ഫഌാറ്റുകള്‍ ഏറെയുള്ള തൃക്കാക്കരയില്‍ ഫഌാറ്റ് ഉടമകള്‍ താമസക്കാരോട് കരാര്‍ ലംഘനവും വിശ്വാസവഞ്ചനയും നടത്തിയതായി ആക്ഷേപം. വൈദ്യുതിബോര്‍ഡില്‍ ട്രാന്സ്മിഷന് ഡെവലപ്മെന്റ് ചാര്‍ജായി അടക്കേണ്ട ലക്ഷക്കണക്കിന് രൂപ നാളിതുവരെ അടക്കാത്തതിനാല്‍ ഫഌറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കാണിച്ചു തൃക്കാക്കര വൈദ്യുത ബോര്‍ഡ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ജില്ലയിലെ ഒട്ടു മിക്ക ഫഌാറ്റ് ഉടമകളും ഇതു അടച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.തൃക്കാക്കരയിലെ 13 ഫഌാറ്റുകളില് നിന്നായി മൂന്നരക്കോടിയോളം രൂപയാണ് വൈദ്യുതബോര്ഡിനു ഈ ഇനത്തില്‍ കിട്ടാനുള്ളത്.
ഒരു ഫഌാറ്റ് വിലക്കെടുക്കുമ്പോള്‍ ഫഌാറ്റ് ഉടമകളും വാങ്ങുന്നവരും തമ്മിലുള്ള ഉടമ്പടി പ്രകാരം യാതൊരുവിധ ബാധ്യതകളും ഫഌാറ്റിനില്ലെന്നു രേഖാ മൂലം എഴുതിനല്കാറാണ് പതിവ്. ഈ കരാറാണ് മിക്ക ഫഌറ്റ് ഉടമകളും ലംഘിച്ചിരിക്കുന്നത് .2009 മുതല്‍ പണിതു നല്കിയ ഫഌാറ്റുകളുടെ ട്രാന്സ്മിഷന് ഡവലപ്മെന്റ് ചാര്‍ജുകള്‍ അടക്കാത്ത ഇവര്‍ തങ്ങള്‍ക്കു അനുകൂലമായി കോടതി വിധി സമ്പാദിക്കാനും ശ്രമമുണ്ടായി.
എന്നാല്‍ ഈ തുക ഫഌാറ്റ് ഉടമകള്‍ നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് 20 വരെ നിരവധി ഡിമാന്റ് നോട്ടീസുകള്‍ വൈദ്യുത ബോര്‍ഡില്‍ നിന്നും നേരിട്ട് കൈപ്പറ്റിയെങ്കിലും തൃക്കാക്കരയിലെ 20 ഓളം ഫഌാറ്റുകളില് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇതു അടച്ചു തീര്‍ത്തത്.
അടക്കാത്ത ഫഌാറ്റ് ഉടമകള്‍ക്ക് വൈദ്യുതി ബന്ധം ഏതു സമയവും വിച്ഛേദിക്കാമെന്ന അറിയിപ്പ് നല്കി ഒരാഴ്ച പിന്നിട്ടിട്ടും ഇതടയ്ക്കാന്‍ ഉടമകള്‍ ഇനിയും തയ്യാറായിട്ടില്ല. ഈ വിവരം ഭീമമായ തുകയ്ക്ക് ഫഌാറ്റ് വാങ്ങി താമസിക്കുന്നവരെ അറിയിക്കാന്‍ പോലും ഫഌാറ്റ് ഉടമകള്‍ തയ്യാറായിട്ടില്ല. പെട്ടെന്ന് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഫഌാറ്റുകളിലെ ലിഫ്റ്റ് സംവിധാനം ഉള്‍പ്പെടെയുള്ളവ നിലക്കും. കൊടും വേനലില്‍ കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ ഫഌാറ്റുകളില് വൈദ്യുതി മുടങ്ങിയാലുള്ള അവസ്ഥകഷ്ടത്തിലാകും.
കാക്കനാട്ടെ ട്രിനിറ്റി ആര്കെയ്ദു 65,13,600 രൂപയാണ് അടക്കാനുള്ളത്. തൃക്കാക്കരയിലെ തുക അടക്കാതെ വൈദ്യുത കണക്ഷന് വിച്ഛെദിക്കപ്പെടുന്ന മറ്റ് ഫഌാറ്റുകളാണിവ, അജിയാല്‍ കോമ്പ്ലെക്സ് 4,34,000 രൂപ, ഹോളി ഫയ്ത്ത് ,(ടവര്‍ ഓഫ് ഫയ്ത്ത് )19,10 ,600 രൂപ, എസ് .എഫ് .എസ് .9,44,000 രൂപ, അന്സെറാ പ്രൊപര്റ്റീസ് 2,52,500 രൂപ, ഇന്‍ഫ്ര ഹൗസിങ്ങ് 19,47,000രൂപ, ഇന്‍ഫ്ര ഫുച്ചുറ 19,33,900 രൂപ, ഡി .ഡി .മിസ്റ്റി ഹില്‍സ് ടവര്‍ 1 23,30,000 രൂപ, മിസ്റ്റി മേഡോസ് 5,90,000 രൂപ, ജുവല്‍ കെനിങ്ങ്സ്ടോന് 9,44,000 രൂപ, ജൂവല്‍ റിച്ച്മോണ്ട് ബ്ലോക്ക് ബി 9,44,000 രൂപ, ജൂവല്‍ റിച്ച്മോണ്ട് ബ്ലോക്ക് എ 9,44,000 രൂപ, സീതീസ് ടവര്‍ 3,72,800 രൂപ.
നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് 3 ഫഌാറ്റുകാര് തുകയടച്ചു. തൃക്കാക്കര വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ഫഌാറ്റുകളും സമാനമായ തുക അടക്കാനുണ്ട്. ജില്ലയിലെ മിക്ക ഫഌാറ്റ് ഉടമകളും നല്ലൊരു തുക ഈ ഇനത്തില്‍ വൈദ്യുത ബോര്‍ഡിനു അടക്കാനുണ്ട്. ഇതു അടപ്പിക്കാനായി കര്‍ശനനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നു ജില്ലയിലെ വൈദ്യുത ബോര്‍ഡിലെ ഉന്നത ഉദേ്യാഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: