അമ്പലപ്പുഴ: റോഡിനെ പഞ്ചായത്ത് അവഗണിച്ചു. പായല്‍ക്കുളങ്ങര ഐക്കര-കരൂര്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ എംഎല്‍എയ്ക്ക് നാട്ടുകാര്‍ പരാതി നല്കി. സിപിഐ ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎമ്മിന്റെ വാര്‍ഡിലാണ് റോഡ് ശോച്യാവസ്ഥ നേരിടുന്നത്. പായല്‍ക്കുളങ്ങര കിഴക്ക് കാഞ്ഞൂര്‍മഠം വഴിയുള്ള റോഡില്‍ നിന്നും ഐക്കര മുതല്‍ കരൂര്‍ എല്‍പിഎസ് വരെയുള്ള 120 മീറ്റര്‍ റോഡാണ് ശോച്യാവസ്ഥ നേരിടുന്നത്.
മഴക്കാലമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നീന്തി വേണം പ്രധാന റോഡിലെത്താന്‍. നിരവധി പോക്കറ്റ് റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് യാത്രാക്ലേശം പരിഹരിച്ചിട്ടും ഇവിടെ മാത്രം തുക അനുവദിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. നിരവധി തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റുജനപ്രതിനിധികള്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതിയാണ് ജി. സുധാകരന് എംഎല്‍എയ്ക്ക് കഴിഞ്ഞദിവസം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: