തുറവൂര്‍: നെല്‍കൃഷി സമഗ്ര വാഴകൃഷി ഭവന നിര്‍മ്മാണം എന്നിവയ്ക്ക് മുന്‍തൂക്കം നല്കി തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 2015-16 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം.എസ്. സന്തോഷ് അവതരിപ്പിച്ചു. 12,20,71,225 രൂപ വരവും 11,53,17,000 രൂപ ചെലവും 67,54,225 രൂപാ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ആര് രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ന്മാന്‍മാരായ ഒ.വി. ജയേഷ്, ഷീലാമ്മ അനിരുദ്ധന്, സലീലാ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്. രാജന്, ജയ്ന്‍ ഏണസ്റ്റ്, സി.ഒ. ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി പി.വി. മണിയപ്പന് സ്വാഗതവും അസി. സെക്രട്ടറി അജിത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: