ആലപ്പുഴ: അഗതിമന്ദിര നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മെഗാഷോ-ദയ ഏപ്രില്‍19ന് ആലപ്പുഴയില്‍ നടക്കുമെന്ന് സംഘടന ദേശീയചെയര്‍മാന്‍ പ്രകാശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ സുരേഷ്ഗോപി, മുകേഷ,് സുരാജ് വെഞ്ഞാറമൂട്, രമ്യനമ്പീശന്, ശരണ്യ, സംവിധായകരായ ഫാസില്‍ മേജര്‍ രവി തുടങ്ങി മുപ്പതോളം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, എച്ച്ആര്‍പിഎം സംസ്ഥാന പ്രസിഡന്റ് ലംബോധരന് വയലാര്‍, പ്രൊഫ. കോഴിശേരി രവീന്ദ്രനാഥ്, എം.വി.ജി. നായര്‍, ജോസ്കുട്ടി ജോസഫ്, പി.ഇ. ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: