നാഗ്പൂര്‍: ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജാരാവാന്‍ ഉത്തരവ്. മേയ് എട്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഗാന്ധിവധവുമായി ആര്‍എസ്‌എസിനെ ബന്ധപ്പെടുത്തി നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ രാഹുല്‍ഗാന്ധിക്കെതിരെ ആര്‍എസ്‌എസ് നിയമനടപടി കൈക്കൊണ്ടിരുന്നു. ഈ കേസിലാണ് കോടതി നടപടി. മഹാരാഷ്‌ട്രയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അപകീര്‍ത്തിക്കേസില്‍ തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
















