ന്യൂദല്‍ഹി: ദുഖ:വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിരേ അഭിഭാഷകയായ ലില്ലി തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
2002, 2007, 2009 വര്‍ഷങ്ങളിലും പൊതു അവധി ദിവസം ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അത്മീയതയും വിശ്വാസവും ഇന്ന് എവിടെ നിന്ന് വന്നുവെന്ന് കോടതി ഹര്‍ജിക്കാരിയോട് ചോദിച്ചു. രാജ്യത്തിന്റെ സ്വതന്ത്ര്യദിനത്തില്‍ പോലും യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാവരുടെയും സൗകര്യമനുസരിച്ചാണ് അവധി ദിവസങ്ങളില്‍ ഇത്തരം യോഗങ്ങള്‍ നടത്തുന്നത്. അതിനാല്‍ ഹര്‍ജിക്കാരിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെ ഹര്‍ജിക്കാരിക്ക് സമീപിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ദുഃഖ വെള്ളി ദിവസം മുതല്‍ മൂന്നു ദിവസത്തേക്ക് ചീഫ് ജസ്റ്റിസ്മാരുടെ യോഗം വിളിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇതിനെതിരേ കത്തു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: