മട്ടാഞ്ചേരി: എന്‍ഞ്ചിനിയറിംഗ്- മെഡിക്കല്‍ പ്രവേശന പരീക്ഷക്കുള്ള സാക്ഷ്യപത്രങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായ നിലപാട് പ്രവേശന കമ്മീഷന് കൈക്കൊള്ളുന്നതിനെതിരെ വില്ലേജാഫീസര്‍മാര്‍ കൊച്ചി തഹസില്‍ ദാര്‍ക്ക് പരാതി നല്കി.
2014-15 വര്‍ഷത്തില്‍ പ്രവേശന പരീക്ഷാ സാക്ഷ്യപത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിനല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് ജനനസ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ സാക്ഷ്യപത്രം ഹാജരാക്കാന്‍ പരീക്ഷ കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ 1328/ബി1/ 2008 ടിഡി കത്തില്‍ (2013 ജനുവരി) പ്രകാരം അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി നല്കുന്ന സാക്ഷ്യപത്രം അതിന്റെ മാതൃകയില്‍ തന്നെ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അക്ഷയകേന്ദ്ര ഓണ്‍ലൈനായി നല്കരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളിലാണ് ജനനസ്ഥലം പ്രത്യേകം രേഖപ്പെടുത്താന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ആവശ്യപ്പെടുന്നത്.
നൂറുകണക്കിന് അപേക്ഷകരാണ് സാമ്പത്തിക വര്‍ഷാവസാന ഘട്ടത്തില്‍ വില്ലേജാഫീസുകളിലെത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അട്ടിമറിച്ചുകൊണ്ടുള്ള എന്‍ട്രന്‍സ് കമ്മീഷണറുടെ നടപടി ജനദ്രോഹവും ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി ഭാരവും സൃഷ്ടിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വില്ലേജാഫീസര്‍മാര്‍ കൊച്ചി തഹസില്‍ ദാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത് പശ്ചിമകൊച്ചിയിലെ രാമേശ്വരം, തോപ്പുംപടി, മട്ടാഞ്ചേരി എന്നി വില്ലേജാഫീസര്മാരാണ് പരാതി നല്‍കിയത്. ജില്ലയിലെ മറ്റുവില്ലേജാഫീസുകളിലും ഇത്തരം പരാതികളുള്ളതായും ഇവര്‍പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: