ആലുവ: ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷ സമാപനവും ഗുരുദേവ വിഗ്രഹപ്രതിഷ്ഠയും മണ്ഡപ സമര്‍പ്പണ സമ്മേളനവും മെയ് അഞ്ച് മുതല്‍ പത്ത് വരെ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടി ചരിത്ര സംഭവമാക്കാന്‍ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വാഗതസംഘം കമ്മിറ്റി തീരുമാനിച്ചു.
ശിവഗിരിയില്‍ നിന്നും അദ്വൈതാശ്രമത്തിലേക്ക് ഗുരുദേവ വിഗ്രഹ ഘോഷയാത്ര, വിവിധ വിഷയങ്ങളില്‍ പഠനക്ളാസുകള്‍, സത്സംഗങ്ങള്‍, വിവിധ സമ്മേളനങ്ങള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സന്ന്യാസി ശ്രേഷ്ഠന്മാര്, സാംസ്കാരിക പ്രവര്‍ത്തകള്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കും. ദിവസവും നൂറുകണക്കിന് ശ്രീനാരായണീയര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
സ്വാഗതസംഘം കമ്മറ്റി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന് പരിപാടികള്‍ വിശദീകരിച്ചു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി, കൊറ്റനല്ലൂര്‍ ആശ്രമം സെക്രട്ടറി ധര്‍മ്മവൃത സ്വാമി, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ എന്‍.ഡി. പ്രേമചന്ദ്രന്, എം.എന്‍. സത്യദേവന്, ബാബുറാം, കെ.എസ്. ജെയിന്, വി.ഡി. രാജന്, ആര്.കെ.ശിവന്, വിജയന് കുളത്തേരി, എം.എ. സുബ്രഹ്മണ്യന്, വി.എന്‍.ഡി. ബാബു, ആര്. രഹന്‍രാജ്, മുരളീധരന് കാലടി, ഡോ, അശോകന്, പി.എസ്. സിനീഷ്, ഗീത എന്നിവര്‍ സംസാരിച്ചു.
നിലവിലുള്ള സ്വാഗതസംഘത്തിന് പുറമെ ഗുരുദേവ വിഗ്രഹ പ്രയാണ കമ്മിറ്റി രൂപീകരിച്ചു. വിജയന് കുളത്തേരി (പ്രസിഡന്റ്), ബാബു റാം (കണ്‍വീനര്‍), കെ.കെ. ജെനീഷ് (ചീഫ് കോര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: