കോഴിക്കോട്: ഇന്ത്യാവിഷന് ചാനല്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്കുന്ന കാര്യത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിനെതിരെ ചാനല്‍ ഉടമയും മന്ത്രിയുമായ ഡോ. എം.കെ. മുനീറിന്റെ വസതിയിലേയ്ക്ക് നാളെ മാര്‍ച്ച് നടത്തും. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് ചാനന്‍ ജീവനക്കാര്‍ മന്ത്രിയുടെ കോഴിക്കോട്ടുള്ള വസ്തിയിലേയ്ക്ക് മാര്‍ച്ച് നടത്തുക.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രമുഖ ബാങ്കറായ റോയ് മുത്തൂറ്റ് അടക്കമുള്ള ചാനല്‍ ഡയറക്ടര്‍മാരുടെ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്താനും തീരുമാനമുണ്ട്. ചാനലിന്റെ മറ്റ് കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാല് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ ഉടമകള്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
ലേബര്‍ കമ്മീഷണറുടെ മുമ്പാകെ എടുത്ത ഒത്തുതീര്‍പ്പ് വ്യവസ്ഥപോലും മന്ത്രി മുനീര്‍ ചെയര്‍മാനായ ചാനല്‍ അധികൃതര്‍ ലംഘിച്ചിരിക്കുകയാണ്. ശമ്പള കുടിശ്ശിക മാര്‍ച്ച് 10 നകം കൊടുത്തുതീര്‍ക്കുമെന്നും ഏപ്രില്‍ മാസത്തോടെ ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശമ്പളം കൃത്യമാക്കുമെന്ന് മന്ത്രി മുനീര്‍ ഉറപ്പ് നല്‍കിയതാണ്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന് പോലും മന്ത്രി തയ്യാറാകാത്ത അവസ്ഥയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: