ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ആള്മാറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പുന്നപ്ര കുറവന്തോട് നന്ദനത്തില്‍ അനീഷ്കുമാര്‍ (രാജന്-43) കൊല്ലപ്പെട്ട കേസില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് തെക്കേപ്പറമ്പ് വീട്ടില്‍ സുബീഷി (32)നെയാണ് മാര്‍ച്ച് 28ന് സൗത്ത് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നേരത്തെ ഈ കേസില്‍ ഇരവുകാട് വാര്‍ഡ് കൊമ്പത്താംപറമ്പ് രാഹുല്‍ ലാലന് (27), കുതിരപ്പന്തി വെളിയില്‍ വീട്ടില്‍ അനീഷ് സുരേന്ദ്രന് (29), ഇരവുകാട് കിഴക്കേ വെളിയില്‍ രാകേഷ് (32), പറവൂര്‍ കണ്ടന്‍പറമ്പില്‍ ശ്യാം (26), ഇരവുകാട് വാര്‍ഡ് മുകേഷ് (29) എന്നിവരെ പിടികൂടിയിരുന്നു.
പഴവീട് ഭരണിമഹോത്സവത്തിന്റെ പടയണി കാണാന്‍ കൈതവന പക്കി ജങ്ഷന് സമീപമുള്ള ഭാര്യാ സഹോദരന് ജയകുമാറിന്റെ വീട്ടിലെത്തിയതായിരുന്നു അനീഷ്. ഉത്സവത്തിനിടെ ജയകുമാറും പ്രതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ജയകുമാറിനെ അക്രമിക്കാനെത്തിയവരാണ് ആളുമാറി അനീഷിനെ വെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: