ആലപ്പുഴ: തലയ്ക്കടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കറുകപ്പറമ്പ് വീട്ടില്‍ രാജപ്പന്റെ മകന് രാജു (49)വിനെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 28ന് വൈകിട്ട് പുന്നപ്ര ബീച്ച് റോഡില്‍ മഡോണ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇയാളും ബന്ധുവുമായ ഉമേഷും തമ്മില്‍ മദ്യപിച്ച് വാക്കുതര്ക്കമൂണ്ടാകുകയും തുടര്‍ന്ന് ഉമേഷ് ഇരുമ്പ് പൈപ്പ് കൊണ്ട് രാജുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന് ബോധംകെട്ട നിലയിലായ ഇയാളെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതി ഉമേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ: സാംമോന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: