തുറവൂര്‍: ഉത്സവത്തിനെത്തിയ ഭക്തര്‍ക്ക് വെള്ളം വിതരണം ചെയ്യവെ സേവാഭാരതിയുടെ കൊടികള്‍ നശിപ്പിച്ചു. മാര്‍ച്ച് 28ന് ഉച്ചയോടെയായിരുന്നു സംഭവം. വളമംഗലം കാടാതുരുത്ത് ക്ഷേത്രത്തിലെ പകല്പ്പൂരമായിരുന്നു മാര്‍ച്ച് 28ന്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ കുടിവെള്ള വിതരണത്തിനുചെന്ന പ്രവര്‍ത്തകരെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. തുടര്‍ന്നാണ് ക്ഷേത്രത്തിന് അരക്കിലോമീറ്റര്‍ തെക്കുമാറി പൊതു റോഡില്‍ വെള്ളം വിതരണം ചെയ്തത്. ഇവിടെ സേവാ ഭാരതിയുടെ കൊടികള്‍ സ്ഥാപിച്ചിരുന്നു. ഇതറിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ കൊടികള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ഇടപെട്ട് ഇവരെ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ കുത്തിയതോട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: