ചെങ്ങന്നൂര്‍: നഗരസഭയിലെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയില്‍ തര്‍ക്കം രൂക്ഷമായി. പരിഹാരം കാണുന്നതിനായി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗവും തീരുമാനമാകാതെ പിരിഞ്ഞു. തിങ്കളാഴ്ചയാണ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്. മാണി വിഭാഗം അംഗമായ വത്സമ്മ എബ്രഹാം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ വത്സമ്മ എബ്രഹാമിനോടൊപ്പം, വൈസ്ചെയര്‍മാന്‍ കോണ്‍ഗ്രസിന്റെ ആര്.ബിജു രാജിവെക്കാത്തതില്‍ മാണി വിഭാഗം പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. ചെയര്‍പേഴ്സണോടൊപ്പം, വൈസ്ചെയര്‍മാനും രാജിവയ്ക്കണമെന്നാണ് മുന്നണിയില്‍ ഉണ്ടാക്കിയ ധാരണ എന്നാണ് മാണി വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ധാരണയും നിലവിലില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: