ആലപ്പുഴ: ഭവനനിര്‍മാണം, ഭൂവികസന പ്രവര്‍ത്തനം, കാര്‍ഷികമേഖല, പശ്ചാത്തലസൗകര്യ വികസനം, ജലസംരക്ഷണ മേഖലകള്‍ക്കു മുന്‍തൂക്കം നല്കി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16ലെ ബജറ്റ് വൈസ് പ്രസിഡന്റ് ഉഷാ അഗസ്റ്റിന് അവതരിപ്പിച്ചു. 26,48,39,629 രൂപ വരവും 18,92,39,574 രൂപ ചെലവും 7,56,00,057 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാര്‍ഷിക മേഖലയില്‍ വനിതകള്ക്കള്ക്കു പച്ചക്കറി കൃഷിക്കുള്ള സഹായം നല്‍കും.
ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന 600 വനിതാ കാര്ഷികഗ്രൂപ്പുകള്ക്കു 2,000 രൂപ വീതം സഹായം നല്‍കുന്നതാണ് ഈ പദ്ധതി. ഇതിനായി 12,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. നാളികേരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി 10,50,000 രൂപ നീക്കിവച്ചിട്ടുണ്ട്. 75 ഹെക്ടര്‍ സ്ഥലത്ത് 37,500 തെങ്ങ് കൃഷിചെയ്യും. ക്ഷീരവികസന വകുപ്പും പഞ്ചായത്തുകളുമായി സഹകരിച്ച് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി നടത്തുന്ന പദ്ധതി ബ്ലോക്ക് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: