അമ്പലപ്പുഴ: കഞ്ഞിപ്പാടം എല്‍പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജി. സുധാകരന് എംഎല്‍എ ആവശ്യപ്പെട്ടു. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ നിലനില്പിനും വികസനത്തിനും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് മാത്രമാണ് ഏകമാര്‍ഗം. അങ്ങനെയെങ്കില്‍ ഒരു കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സുധാകരന് പറഞ്ഞു. സ്കൂളില്‍ കമ്പ്യൂട്ടറും കഞ്ഞിപ്പുരയും നിര്‍മ്മിക്കാന്‍ തന്റെ ശമ്പളത്തില്‍ നിന്ന് 25,000 രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്മാന് എന്‍.വി. വിവേകാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.സി. മധുസൂതനന് സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്. റോജ നന്ദിയും പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതന്, പഞ്ചായത്തംഗങ്ങളായ സി. പ്രദീപ്, എം.എം. ദീപ, പി. മണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: