ആലപ്പുഴ: തീരദേശ പഞ്ചായത്തായ മാരാരിക്കുളം തെക്കില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും തീരപ്രദേശത്ത് ആധിപത്യം സ്ഥാപിച്ചതോടെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ന്നു.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത്. പലപ്പോഴും ഇവിടങ്ങളില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ മണ്ണഞ്ചേരിയില്‍ നിന്ന് യഥാസമയം പോലീസിന് എത്തിച്ചേരാന്‍ കഴിയുന്നില്ല. അടുത്തിടെയായി ഇവിടങ്ങളില്‍ ലഹരി മാഫിയകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും അഴിഞ്ഞാട്ടം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴ, കാട്ടൂര്‍ പ്രദേശങ്ങളില്‍ എവിടെയെങ്കിലും പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.
ഇവിടങ്ങളില്‍ എയിഡ് പോസ്റ്റ് സ്ഥാപിച്ച് ഏതാനും പോലീസുകാരെ നിയോഗിച്ചാല്‍ തീരപ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുമെന്നും അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: