വൈക്കം : രാജ്യത്തിന്റെ പൈതൃകമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ചരിത്രം തിരിത്തിക്കുറിക്കുവാന്‍ നീക്കം നടക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ നവതി ആഘോഷം ബോട്ട്ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവിനുപോലും സ്ഥാനചലനം ഉണ്ടാക്കുവാനും നീക്കങ്ങള്‍ നടക്കുന്നു. ഇതെല്ലാം രാജ്യത്തിന്റെ മതേതരത്വത്തെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തെതന്നെ ശിഥിലമാക്കുകയാണ്. കേരള ചരിത്രത്തില്‍ സാമുദായിക സൗഹൃദം കണ്ട സമരമായിരുന്നു വൈക്കം സത്യഗ്രഹം. സത്യഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും നിരവധി ആളുകളെത്തിയത് ഇതിന്റെ പ്രാധാന്യത്തിന് തെളിവാണ് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി എം.പി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ്, കെ.ബാബു, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്, ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്, അഡ്വ. ബി.ബാബുപ്രസാദ്, ലതിക സുഭാഷ്, ആന്റോ ആന്റണി എം.പി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: