ആലപ്പുഴ: നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറെ സസ്പെന്റ് ചെയ്ത നടപടി വിശദീകരിക്കണമെന്നും കഴിഞ്ഞ കൗണ്‍സിലിലെ മിനിട്സ് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷം മുന്നിട്ടിറങ്ങിയതോടെ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഡ്വ. റിഗോ രാജു കഴിഞ്ഞ കൗണ്‍സിലിലെ മിനിട്സും പ്രതിപക്ഷ നേതാവ് തോമസ് ജോസഫ്, ഇല്ലിക്കല്‍ കുഞ്ഞുമോന് എന്നിവര്‍ അജണ്ടയും വലിച്ച് കീറിയതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. അജണ്ട വയിച്ച് പാസാക്കിയതായി പ്രഖ്യാപിച്ച് ഭരണപക്ഷം യോഗം നടത്തി പിരിഞ്ഞു.
കഴിഞ്ഞ 19ന് യുഡി എഫ് ബഹിഷ്കരിച്ച പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലറായ ഒ.കെ. ഷെഫീക്കിനെ സസ്പെന്റ് ചെയ്തത്. എന്നാല്‍ സഭയില്‍ ഇല്ലാത്ത ഒരാളെ കൗണ്‍സിലില്‍ ഒരു ദിവസത്തേയ്ക്ക് സസ്പെന്റ് ചെയ്യുന്നത് ചട്ടം അനുശാസിച്ചലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിപക്ഷം ബഹിഷ്ക്കരിച്ച യോഗത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കഴിഞ്ഞ കൗണ്‍സിലിലെ മിനിട്സില്‍ നഗരസഭാ കവാടത്തില്‍ നഗരസഭയിലെ ഇടതു ജീവനക്കാര്‍ നടത്തിയ സമരവും കൗണ്‍സിലര്‍മാര്‍ പങ്കെടുത്തതുമെല്ലാം ഉള്ക്കൊളളിച്ചതും വിവാദമായി. കൗണ്‍സിലില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം ചേര്‍ക്കേണ്ട മിനിട്സില്‍ ഇതെങ്ങനെ കയറിക്കൂടിയെന്ന് പ്രതിപക്ഷം ചോദിച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിളിച്ച പ്രത്യേക യോഗത്തില്‍ സ്റ്റേഡിയത്തിന് 9 കോടി അനുവദിച്ചതായി നഗരസഭാദ്ധ്യക്ഷ പറയുന്നുണ്ട്. ഇത് നടപടി ക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം പറഞ്ഞു. തുടര്‍ന്ന് മിനിട്സ് വലിച്ചു കീറുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: