ആലപ്പുഴ: പ്രസ് ക്ലബ്, വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍, തിരുവരങ്ങ് ആലപ്പുഴ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക നാടക ദിനം ആഘോഷിച്ചു. നാടക ഗവേഷകന് പ്രൊഫ. ഡോമിനിക് പഴമ്പാശേരി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന് ആമുഖം പറഞ്ഞു. ചിക്കൂസ് ശിവന് അദ്ധ്യക്ഷത വഹിച്ചു. ലോകനാടകവേദി ഒരു തിരനോട്ടം എന്ന വിഷയത്തില്‍ ആര്യാട് ഭാര്‍ഗവനും, വിശ്വനാടകവേദിയില്‍ മലയാള നാടകത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ടി.വി. സാംബശിവനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ജാക്സണ് ആറാട്ടുകുളം നാടക പ്രതിഭാകള്ക്ക് ഉപഹാരസമര്‍പ്പണം നടത്തി. പി.കെ. മേദിനി, മാലൂര്‍ ശ്രീധരന്, പറവൂര്‍ അംബുജാക്ഷന്, വി.ഡി. ശിവാനന്ദന്, തോമസ് വള്ളിക്കാടന്, അഭയന് കലവൂര്‍, സി.പി. രഘുവരന്, പുഷ്കലാ ശിവാനന്ദന്, ഓമനപ്പുഴ ഗ്രേസി, ആലപ്പി തങ്കം എന്നീ നാടക കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ചേര്‍ത്തല ദ്രാവിഡ ഗോത്രവര്‍ഗം അവതരിപ്പിച്ച നാടകവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: