പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ കളിസ്ഥലം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നീക്കിവെച്ചതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത്. കുമ്പളങ്ങിയിലെ പ്രധാന റോഡരികില്‍ സ്ഥലത്തിന് 5 ലക്ഷം രൂപ മതിപ്പുവിലയുണ്ട്.
20 ലക്ഷം രൂപ കളിസ്ഥലം നിര്‍മിക്കാന്‍ അനുവദിച്ചതില്‍ എത്ര ലക്ഷത്തിന് സ്ഥലം വാങ്ങുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ ചോദിക്കുന്നു. നിലവില്‍ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്.
കോണ്‍ഗ്രസിലെ മറുവിഭാഗം പ്രതിഷേധവും വിമര്‍ശനവുമായി രംഗത്തുണ്ട്. 2002 ല്‍ കല്ലഞ്ചേരിയില്‍ കലാഗ്രാമത്തിനായി നാലര ഏക്കര്‍ ഭൂമി നികത്തിയെടുത്തത് വെറുതെകിടക്കുകയാണ്. ഇവിടെ കളിസ്ഥലം ഒരുക്കി ശേഷിക്കുന്ന സ്ഥലം ടൂറിസം സാധ്യതകള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ബജറ്റ് അവതരണ വേളയില്‍ ബജറ്റിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്കരിച്ചിരുന്നു. അതേസമയം കുമ്പളങ്ങിയുടെ ടൂറിസംസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പഞ്ചായത്തിലെ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്‍.എല്‍. ജയിംസ് ആവശ്യപ്പെട്ടു. ഇടതു-വലതു മുന്നണികളുടെ വൈരുദ്ധ്യംനിറഞ്ഞ അഭിപ്രായങ്ങളും പ്രവര്‍ത്തനവും കുമ്പളങ്ങിയുടെ വികസനസാധ്യതകള്‍ തടസപ്പെടുത്തുകയാണെന്ന് ജയിംസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: