വെള്ളൂര്‍: തണ്ണിപ്പള്ളി അനുഗ്രഹയില്‍ ഏലീയാസിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ബിജെപി വെള്ളൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനമോ സംഘര്‍ഷമോ ഇല്ലാത്ത പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെയാണ് സംഭവം.
ഏലീയാസിന്റെ സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന ജോലിക്കാരനാണ് കാറും സ്കൂട്ടറും കത്തുന്നത് ആദ്യം കണ്ടത്. വെള്ളമൊഴിച്ച് തീയണക്കുവാന്‍ സാധിച്ചതിനാല്‍ കാര്‍ ഭാഗീഗമായി മാത്രമെ കത്തിയുള്ളു. സ്കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തിന്റെ പിന്നില്‍ കൃത്യമായ ആസൂത്രണമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.സി. ബിനേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ടി.കെ. സുനില്‍കുമാര്‍, പി.ഡി. സുനില്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: