വൈക്കം: വൈക്കം സത്യാഗ്രഹ സമരം ആരംഭിച്ചതിന്റെ തൊണ്ണൂറാംവാര്ഷിക ആഘോഷവേളയില്‍ ചരിത്രസ്മൃതികളെ ഉണര്‍ത്തി പടിഞ്ഞാറെ നടയില്‍ സത്രാഗ്രഹ സമര സേനാനികള്‍ക്ക് ദാഹമകറ്റാന്‍ കുഴിച്ച കിണര്‍ ചരിത്ര സ്മാരകമാവുന്നു. സത്യാഗ്രഹികള്‍ ഞളേളലില് നമ്പൂതിരിയുടെ വക ഒരുസെന്റ് സ്ഥലം അറുപത്തിരണ്ടേകാല്‍ രൂപ നല്കി വാങ്ങിയ സ്ഥലത്ത്് ശ്രീ നാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യനായിരുന്ന സ്വാമി സത്യവ്രതന്റെ നേതൃത്വത്തിലാണ് ഈ കിണര്‍ കുഴിച്ചത്് 1924 മാര്‍ച്ച് 30 ന് സത്യഗ്രഹം ആരംഭിച്ചതിന് ശേഷം ഏപ്രില്‍ 26 ന് രാജാവ് കിണറും സ്ഥലവും ജപ്തി ചെയ്യുവാന്‍ ഉത്തരവ് നല്കി. എന്നാലും സത്യഗ്രഹം അവസാനിക്കും വെരെ ഈ കിണറ്റില്‍ നിന്നാണ് സത്യാഗ്രഹികള്‍ ദാഹ ജലം ഉപയോഗിച്ചിരുന്നത്. ചരിത്ര പ്രധാന്യമുള്ള ഈ കിണര്‍ മാറിവന്ന ഭരണാധികാരികള്‍ മറന്നു പോകുകയായിരുന്നു ഈ കിണര്‍ മൂടി പുറമ്പോക്ക് ഭൂമിയായി രേഖപ്പെടുത്തി മുനിസിപ്പല്‍ ഭരണാധികാരി കളെ സ്വാധീനിച്ച് സ്വന്തമാക്കാനും ചിലര്‍ ശ്രമവും നടത്തിയിരുന്നു ഈ കിണറുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കെ ഇതു സംബന്ധിച്ചുള്ള ചരിത്ര രേഖകള്‍ വിവരാവകാശ രേഖ നിയമപ്രകാരം കണ്ടെത്തി നിയമപരമായ പോരാട്ടത്തിനെടുവില്‍ ഈ കിണര്‍ സംരക്ഷിക്കണമെന്ന് കോടതി വിധിവന്നപ്പോഴാണ് ചരിത്രം ഉറങ്ങുന്ന ഈ കിണര്‍ സംരക്ഷിക്കാന്‍ അധികാരികള്‍ തയ്യാറായത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: