വൈക്കം: വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതി.കായല്‍ ടൂറസത്തിന്റെ അനന്ത സാദ്ധ്യതകല്‍ ഉള്ള വൈക്കത്ത് അക്വാ ടൂറിസത്തിന്റെ വികസന പദ്ധതിക്ക് ഇന്ന് ഉ്ദഘാടനം. വേമ്പനാട്ട് കായല്‍ തീരത്ത് ചെമ്പ് ഗ്രാമത്തിലാണ് പാലാക്കരി ഫിഷ് ഫാം.
കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളുടെ സംഗമ സ്ഥലമാണ് ഇത്. 5 വര്‍ഷമായി ഇവിടെ അക്വാ ടൂറസം ഫാം പ്രവര്‍ത്തിച്ചു വരുന്നു. 115 ഏക്കറിലായി പരന്ന് കടക്കുന്ന ഫാമില്‍ കരിമീന്‍, പൂമീന്‍, കണമ്പ്, തിരുത, ചെമ്മീന്‍ എന്നീ ഇനം മല്ത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് ചൂണ്ടയിടാനും വിശ്രമിക്കാനും ബോട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്. മല്ത്സ്യ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണവും ഇവിടുത്തെ ആകര്‍ഷണമാണ്. മൂന്നര കോടി രൂപ മുടക്കി ടൂറിസം വകുപ്പിന്റ സഹായത്തോടെ നടത്തുന്ന പുതിയ പദ്ധതിയില്‍ സഞ്ചാരികള്‍ക്കുള്ള താമസം സൗകര്യം വ്യൂ ഡസ്ക്ക്, ശൗചാലയങ്ങള്‍ നടപ്പാത, ബോട്ടിങ്ങ് സൗകര്യം എന്നിവ ഉണ്ടാവും.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി, കെ.അജിത്ത് എംഎല്‍എ, മിനി ആന്റണി ഐഎഎസ് റ്റി.എസ് പുഷ്മണി, റ്റി.എന്‍ വിജയന് എന്നിവര്‍ പ്രസംഗിക്കും 2017 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്ന് മത്സ്യഫെഡ് ചെയര്മാന് വി. ദിനകരന് എക്സ എംഎല്‍എ വാര്‍ത്താ സംമ്മേളനത്തില്‍ അറിയിച്ചു. അമ്പിളി രമേശ്, രാമദാസ്, ജോക്കപ്പ് ഫിലിപ്പ്, സാമൂവേല്‍, ജോണ്‍ ജേക്കബ് എന്നീവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: