ചേര്‍ത്തല: നായയുടെ കടിയേറ്റ് അവശനിലയിലായ പൂച്ചക്കുഞ്ഞിനെ രക്ഷിച്ചത് അടിയന്തിര ശസ്ത്രക്രിയയിലൂടെ. നഗരസഭ പത്താം വാര്‍ഡ് പുത്തന്മഠം വല്‍സല മേനോന്റെ വീട്ടിലെ പൂച്ചക്കുഞ്ഞിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസമാണ് സമീപത്തെ വീട്ടിലെ നായ പൂച്ചയെ കടിച്ചത്. കാലിന്റെ ഭാഗത്തുണ്ടായ മുറിവ് പഴുത്ത് ഗുരുതരമായി തുടര്‍ന്നാണ് വെറ്റിനറി ഡോ. സംഗീത് നാരായണനെ സമീപിച്ചത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കടക്കരപ്പള്ളിയിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തിച്ച പൂച്ചക്കുഞ്ഞിന് അനസ്തീഷ്യ നല്കി മയക്കിയശേഷം രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിനിടെ ശ്വാസമിടിപ്പ് കുറഞ്ഞതോടെ ആംബു ബാഗ് ഉപയോഗിച്ച് കൃത്രിമ ശ്വാസം നല്‍കേണ്ടി വന്നു. മുറിവിലൂടെ അണുബാധയുണ്ടായതിനാല്‍ ജീവന് രക്ഷിക്കുവാന്‍ പൂച്ചയുടെ ഒരു കാല് മുറിച്ചുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: