ആലപ്പുഴ: ചര്‍ച്ചയിലൂടെ മാത്രമേ ജനങ്ങള്‍ക്ക് പ്രയോജനകരമായി ബജറ്റിനെ മാറ്റിയെടുക്കാന്‍ കഴിയൂവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. യുഡിഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് വനിതാ എംഎല്‍എമാരുടെ പരാതിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും അടങ്ങുന്ന സംഘം ഒരുമിച്ചിരുന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ കറുത്ത അധ്യായം സമ്മാനിച്ച് ഇടതുപക്ഷം നടത്തിയത് ഉന്നം തെറ്റിയ സമരമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ജില്ലാ ചെയര്മാന് എം മുരളി അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: