ആലപ്പുഴ: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയോരത്ത് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊതുശ്മശാനം സ്ഥാപിക്കാനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും ബഹുജന പങ്കാളിത്തത്തോടു കൂടി തടയുമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്.
നിരവധി പുറമ്പോക്ക് ഭൂമികള്‍ ജനവാസ കേന്ദ്രമല്ലാത്ത സ്ഥലങ്ങളില്‍ ഉണ്ടായിട്ടും ക്ഷേത്രപാതയോരത്ത് തന്നെ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണകര്‍ത്താക്കളുടെയും നിര്‍ബന്ധബുദ്ധി എന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രദേശത്ത് രൂപീകരിച്ച പൗരസമിതിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.കെ. സുമേഷ്, മുകുന്ദന് പണിക്കര്‍, ആര്. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: